0061433147235, 0061397997582
vipanchikagrandhasala@gmail.com
വിപഞ്ചികഗ്രന്ഥശാല
Sanjai@Sanjai21819270
വായനശാല
ഇന്ന്,ഓസ്‌ടേലിയയിൽ ഏകദേശം 54,000 മലയാളികൾ ഓസ്‌ട്രേലിയൻ പൗരത്വം സ്വീകരിച്ചു ജീവിച്ചു വരുന്നു. ജീവിത സന്ധാരണത്തിനായി ഇവരെല്ലാം ഇവിടെ വന്ന് പൗരത്വം സ്വീകരിച്ചു വിവിധ ജോലികൾ ചെയ്ത് ജീവിക്കുമ്പോഴും അവരുടെ ഉള്ളിന്‍റെ ഉള്ളിൽ, കേരളവും മലയാളവും എല്ലായ്പ്പോഴും വിങ്ങി നിൽക്കുന്നുണ്ടാകും. 1976 മുതൽക്കേ ഇവിടെ മലയാളീ കൂട്ടായ്മകൾ ഉണ്ടായിരുന്നു. എന്നിരുന്നാലും മലയാള ഭാഷയുടെ സമഗ്ര വികസനത്തിനായി ഈ മലയാളീ കൂട്ടായ്മകൾ ഒന്നും തന്നെ ഇതുവരെ ചെയ്തിട്ടില്ല എന്നു ഖേദപൂർവ്വം സമ്മതിക്കേണ്ടിയിരിക്കുന്നു . വരും തലമുറകളിലേക്കും മലയാള ഭാഷയും, കേരള തനിമയും പകർന്നു നൽകാനുള്ള ഒരു എളിയ സംരംഭം എന്ന നിലയിൽ ആണ് ‘വിപഞ്ചിക ഗ്രന്ഥശാല’യുടെ സമാരംഭംകുറിച്ചത്. വിപഞ്ചിക ഗ്രന്ഥശാലയുടെ ഔപചാരികമായ ഉത്ഘാടനം പ്രശസ്ത നോവലിസ്റ്റ് ശ്രീ ബെന്യാമിൻ , 2016 ജൂലൈ മാസം10-ആം തിയ്യതി നിർവഹിച്ചു .വിവിധ ശാഖകളിൽ പെട്ട ഏകദേശം 600-ഓളം മലയാള പുസ്തകങ്ങൾ തുടക്കത്തിലേ വാങ്ങിച്ചു വിതരണത്തിനു കൊടുക്കാൻ സജ്ജമാക്കി കഴിഞ്ഞു.
വിപഞ്ചിക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ, ബെന്യാമിൻ, ബാലചന്ദ്രൻ ചുള്ളിക്കാട് തുടങ്ങിയ പ്രഗൽഭ എഴുത്തുകാരെ ഇവിടെ കൊണ്ടുവരുവാനും മലയാളികളുമായി സംവദിക്കാനും സാധിച്ചു. കൂടാതെ , മെൽബോണിലും പരിസരങ്ങളിലുമുള്ള നവ എഴുത്തുകാരുടെ കൂട്ടായ്മ ആയ 'തൂലിക സാഹിത്യവേദിയും' വിപഞ്ചിക ഗന്ഥശാലയോടു അനുബന്ധിച്ചു സജ്ജീവമായി പ്രവർത്തിച്ചു വരുന്നു.ഓസ്‌ട്രേലിയയിൽ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിച്ചു വരുന്ന മലയാളി സംഘടനകളുമായി ഏകോപിച്ചു, വിവിധ ക്ഷേമ പ്രവർത്തങ്ങൾ സംഘടിപ്പിക്കുവാനും വിപഞ്ചിക ശ്രമിച്ചുവരുന്നു .
വാര്‍ത്തകള്‍ ചുരുക്കത്തില്‍...
SANJAI PARAMESWARAN