Logo

 

വിപഞ്ചിക ഗ്രന്ഥശാല
വായനയുടെ ലോകത്തേയ്ക്ക് സ്നേഹപൂര്‍വ്വം ...

 


വായനശാല


  • പടക്കളം

    എം പ്രശാന്ത് എഴുതിയ കഥ.
    ഗ്രന്ഥലോകം ജനുവരി 2023-ല്‍ പ്രസിദ്ധീകരിച്ചത്
    "ഈന്നേരത്താണോ ശിങ്കാരിമേളം, കാലത്തിനെന്താ ചെയ്തുകൂടാത്തത് ? തായമ്പക കൊട്ടിനെടാ തെണ്ടികളെ ..." തലേന്നത്തെ മേളം കൊഴുക്കുകയാണ്. അകത്തു കിടക്കുന്ന ജവാന്‍റെ തരിപ്പില്‍ കുട്ടന്‍പിള്ള ഒഴിഞ്ഞ വയലിന്‍റെ നിലാവിലേക്കു നോക്കി അമ്പലക്കമ്മറ്റിക്കാരെ ചീത്തവിളിച്ചു....
    തുടര്‍ന്നു വായിക്കുക

  • വീട്ടിലിരിക്കാം... വായിക്കാം...

    കടപ്പാട്
    കേരള സാഹിത്യ അക്കാദമി.

  • വീട്ടിലിരിക്കാം... വായിക്കാം...

    • ബാലസാഹിത്യ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് കുട്ടികൾക്കായി പ്രസിദ്ധീകരിക്കുന്ന കഴിഞ്ഞ 5 വർഷത്തെ തളിര് മാസിക ഓൺലൈനിൽ വായിക്കാം
      http://ksicl.org/thaliru-magazine-details/
    • മലയാളം മിഷന്‍റെ പൂക്കാലം - കുട്ടികളുടെ ഓൺലൈൻ മാഗസിൻ
      http://pookalam.kerala.gov.in/
    • യുറീക്കയുടെ pdf ശേഖരം:
      http://kssp.in/eureka
    • ശാസ്ത്രകേരളത്തിന്റെ Pdf ശേഖരം
      http://kssp.in/sasthrakeralam

    കടപ്പാട്
    കേരള സാഹിത്യ അക്കാദമി.

  • കൽപ്പിത വൃത്താന്തം; എന്ന് വച്ചാൽ കഥ

    പ്രജിത്ത് പനയൂരിന്‍റെ കൽപ്പിത വൃത്താന്തം; എന്ന് വച്ചാൽ കഥ.
    10 കഥകൾ

    സത്യത്തെ തിരിച്ചറിയാനാവാതെ കുഴങ്ങുന്ന സത്യാനന്തര കാലത്ത് നമ്മെ അസ്വസ്ഥപ്പെടുത്തുന്ന ശബ്ദമായിത്തീരാന്‍ കെല്‍പ്പുള്ളവയാണ് പ്രജിത്ത് പനയൂരിന്‍റെ കഥകള്‍.
    Contact No. 9961431436
    പ്രജിത്ത് പനയ്യർ
    വടക്കേക്കര
    പനയൂർ
    വാണിയംകുളം
    പാലക്കാട് - 679522

    Image

ഇന്ന്,ഓസ്‌ടേലിയയിൽ ഏകദേശം 54,000 മലയാളികൾ ഓസ്‌ട്രേലിയൻ പൗരത്വം സ്വീകരിച്ചു ജീവിച്ചു വരുന്നു. ജീവിത സന്ധാരണത്തിനായി ഇവരെല്ലാം ഇവിടെ വന്ന് പൗരത്വം സ്വീകരിച്ചു വിവിധ ജോലികൾ ചെയ്ത് ജീവിക്കുമ്പോഴും അവരുടെ ഉള്ളിന്‍റെ ഉള്ളിൽ, കേരളവും മലയാളവും എല്ലായ്പ്പോഴും വിങ്ങി നിൽക്കുന്നുണ്ടാകും. 1976 മുതൽക്കേ ഇവിടെ മലയാളീ കൂട്ടായ്മകൾ ഉണ്ടായിരുന്നു. എന്നിരുന്നാലും മലയാള ഭാഷയുടെ സമഗ്ര വികസനത്തിനായി ഈ മലയാളീ കൂട്ടായ്മകൾ ഒന്നും തന്നെ ഇതുവരെ ചെയ്തിട്ടില്ല എന്നു ഖേദപൂർവ്വം സമ്മതിക്കേണ്ടിയിരിക്കുന്നു . വരും തലമുറകളിലേക്കും മലയാള ഭാഷയും, കേരള തനിമയും പകർന്നു നൽകാനുള്ള ഒരു എളിയ സംരംഭം എന്ന നിലയിൽ ആണ് ‘വിപഞ്ചിക ഗ്രന്ഥശാല’യുടെ സമാരംഭംകുറിച്ചത്. വിപഞ്ചിക ഗ്രന്ഥശാലയുടെ ഔപചാരികമായ ഉത്ഘാടനം പ്രശസ്ത നോവലിസ്റ്റ് ശ്രീ ബെന്യാമിൻ , 2016 ജൂലൈ മാസം10-ആം തിയ്യതി നിർവഹിച്ചു .വിവിധ ശാഖകളിൽ പെട്ട ഏകദേശം 600-ഓളം മലയാള പുസ്തകങ്ങൾ തുടക്കത്തിലേ വാങ്ങിച്ചു വിതരണത്തിനു കൊടുക്കാൻ സജ്ജമാക്കി കഴിഞ്ഞു.

വിപഞ്ചിക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ, ബെന്യാമിൻ, ബാലചന്ദ്രൻ ചുള്ളിക്കാട് തുടങ്ങിയ പ്രഗൽഭ എഴുത്തുകാരെ ഇവിടെ കൊണ്ടുവരുവാനും മലയാളികളുമായി സംവദിക്കാനും സാധിച്ചു. കൂടാതെ , മെൽബോണിലും പരിസരങ്ങളിലുമുള്ള നവ എഴുത്തുകാരുടെ കൂട്ടായ്മ ആയ 'തൂലിക സാഹിത്യവേദിയും' വിപഞ്ചിക ഗന്ഥശാലയോടു അനുബന്ധിച്ചു സജ്ജീവമായി പ്രവർത്തിച്ചു വരുന്നു.ഓസ്‌ട്രേലിയയിൽ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിച്ചു വരുന്ന മലയാളി സംഘടനകളുമായി ഏകോപിച്ചു, വിവിധ ക്ഷേമ പ്രവർത്തങ്ങൾ സംഘടിപ്പിക്കുവാനും വിപഞ്ചിക ശ്രമിച്ചുവരുന്നു .

വാര്‍ത്തകള്‍ ചുരുക്കത്തില്‍...


  • YAWA 2023

    ലോകത്തിലെ കുട്ടികളെ കണ്ടു പഠിക്കുക എന്ന ദാസ് മിഷന്റെ ഭാഗമായി കവിയും, കഥാകൃത്തും , യാത്രികനുമായ പ്രമുഖ ബാലസാഹിത്യകാരൻ സി.ആർ. ദാസ് 2023 ഫെബ്രുവരി 21 മുതൽ 2023 മാർച്ച് 19 വരെ ആസ്ത്രേലിയയിലെ പ്രധാന നഗരങ്ങളിൽ പര്യടനം നടത്തുന്നു.

    Imageതുടര്‍ന്നു വായിക്കുക
  • മലയാളം പഠിക്കാന്‍

    Malayalam Learning Made Easy by Abraham Thomas

    Imageതുടര്‍ന്നു വായിക്കുക
വിപഞ്ചിക ഗ്രന്ഥശാലയുടെ ഭാവി പ്രവർത്തനങ്ങളുടെ രൂപരേഖ :
  1. മലയാള ഭാഷയെ ഒരു മൈനോറിറ്റി ഭാഷ ആയിട്ട് ഓസ്‌ട്രേലിയൻ സർക്കാരിനെ കൊണ്ട് അംഗീകരിപ്പിക്കുക;
  2. വിപഞ്ചിക ഗ്രന്ഥശാല’യെ മലയാള ഭാഷയുടെ ഒരു റഫറൻസ് സ്ഥാനമായിവളർത്തിയെടുക്കുകയും, ഓസ്‌ട്രേലിയൻ സർവ്വകലാശാലകളെ കൊണ്ട് അംഗീകരിപ്പിക്കുകകയുംചെയ്യുക ;
  3. കേരള മലയാളം മിഷനുമായി സഹകരിച്ചു, കുട്ടികൾക്കായി മലയാളം ക്ലാസുകൾ തുടങ്ങുക;
  4. നവ മലയാള എഴുത്തുകാർക്കായി സാഹിത്യ മത്സരങ്ങൾ നടത്തുക;
  5. മലയാള പുസ്‌തക പ്രദർശങ്ങൾ സംഘടിപ്പിക്കുക;
  6. ഇംഗ്ലീഷ് , ചൈനീസ് , ജർമൻ തുടങ്ങിയ വിദേശ ഭാഷകളിലേക്കു ഭാഷകളിൽവിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള മലയാള പുസ്‌തകങ്ങൾ ഓസ്‌ട്രേലിയയിൽ വിതരണം ഏറ്റെടുക്കക;
  7. അന്തർദേശിയ സാഹിത്യ മേളകളികൾ പങ്കെടുക്കുക;
  8. മലയാള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് , കേരളാ സാഹിത്യ അക്കാഡമി,മലയാള സർവകലാശാല , ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപങ്ങളുമായി സഹകരിച്ചു മലയാള ഭാഷയുടെ വളർച്ചക്കായി പ്രവർത്തിക്കുക;
  9. മലയാള ഭാഷയുടെയും സാഹിത്യത്തിന്‍റെയും സംസ്കാരത്തിന്‍റെയും ഉന്നമനത്തിനും വ്യാപനത്തിനും സഹായകമാംവിധം ഓസ്‌ട്രേലിയൻ സര്‍വകലശാലകളിലും സ്ഥാപനങ്ങളിലും ചെയറുകള്‍ സ്ഥാപിക്കുന്നതിനായി മലയാള സർവ്വകലാശാലയുമായി സഹകരിക്കുക;
  10. കേരള കലാമണ്ഡലത്തിൽ വിദേശികൾക്കായി നടത്തിവരുന്ന പ്രത്യേക നാട്യ കലാ കോഴ്സുകൾ ഓസ്‌ട്രേലിയയിൽ പരിചയപ്പെടുത്തുക .
  11. ഇന്ത്യാ ഗവണ്മെന്റിന്‍റെ മിനിസ്ട്രി ഓഫ് ഓവർസീസ് ഇന്ത്യൻ അഫ്ഫയെര്സ് (MOIA), കേരളാ സർക്കാരിന്‍റെ നോർക്ക വകുപ്പ് തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ച വിവിധ പ്രവാസി പ്രവർത്തങ്ങളിൽ പങ്കാളിത്തം വഹിക്കുക.

SANJAI PARAMESWARAN

പുതിയ പുസ്തകങ്ങള്‍
  • മൊസറാറ്റ്

  • സ്പിരിച്വല്‍ വാര്‍

  • ഹൂ ഈസ് അഫ്രൈഡ് ഓഫ് വികെഎന്‍?

  • വധു

  • ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം

  • വെളിച്ചപ്പാടിന്‍റെ ഭാര്യ

  • വാസ്തുലഹരി

  • ഖുർ -ആൻ

  • Taking Care Of Yourself

  • How handle a Major Crisis

Advertisement