പ്രിയരെ,
കോവിഡ് 19 കൊറോണ വൈറസ് ലോകമെങ്ങും പടരുന്ന സാഹചര്യത്തിൽ വിപഞ്ചിക ഗ്രന്ഥശാലയുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്ന വിവരം സവിനയം അറിയിച്ചു കൊള്ളുന്നു.
നിലവിൽ ഗ്രന്ഥശാലയിൽ നിന്ന് പുസ്തകങ്ങൾ എടുക്കുന്നതിനോ, എടുത്തവ തിരിച്ചേൽപ്പിക്കേണ്ടതിനോ, മറ്റു ആവശ്യങ്ങൾക്കോ ആയി വിപഞ്ചിക ഗ്രന്ഥശാല സന്ദർശിക്കേണ്ടതില്ല എന്നും, സുരക്ഷയാണ് പ്രധാനമെന്നും ഏവരേയും ഓർമ്മപ്പെടുത്തുന്നു.
ഗ്രന്ഥശാലയിലെ പുസ്തകങ്ങൾ പുതിയ രീതികളിലേക്ക് മാറ്റുന്നതിനും, ക്രമീകരിക്കുന്നതിനും കൂടി ഈ സമയം വിനിയോഗിക്കുകയാണ്. അതോടൊപ്പം ഓൺലൈൻ മുഖാന്തിരമുള്ള പ്രവർത്തനങ്ങളും, ആവശ്യക്കാർക്ക് ലഭ്യമായ പുസ്തകങ്ങളുടെ PDF ലഭ്യമാക്കുന്ന സൗകര്യങ്ങളും ഉണ്ടായിരിക്കുന്നതാണ്.


whats appപുസ്തക ആസ്വാദന ചർച്ചകൾ, വീഡിയോ കോൺഫറൻസിലൂടെ പുസ്തക വിശേഷങ്ങൾ, എഴുത്തുകാരുമായുള്ള സംവാദങ്ങൾ, പുതിയ പുസ്തകങ്ങളെ പരിചയപ്പെടുത്തൽ, ബോധവത്കരണ ക്ലാസ്സുകൾ എന്നിവ ഓൺ ലൈൻ സംവിധാനത്തിലൂടെ നടത്തുവാൻ കൂടി ഉദ്ദേശിക്കുന്നു.


നിങ്ങളുടെ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും SMS, whats app message, വിപഞ്ചിക ഗ്രന്ഥശാലയുടെ ഒഫീഷ്യൽ FB പേജിൽ കമന്റ്, email എന്നീ മാർഗ്ഗങ്ങളിലൂടെ അറിയിക്കുമല്ലോ?.
സ്വയം സുരക്ഷിതരാകുന്നതോടൊപ്പം ലോകനന്മക്കായ് നമുക്ക് ഒരേ മനസ്സോടെ ചിന്തിക്കാം, പ്രവർത്തിക്കാം.
വിപഞ്ചിക ഗ്രന്ഥശാല ടീം മെൽബൺ,
ഓസ്ട്രേലിയ.