Logo

 

വിപഞ്ചിക ഗ്രന്ഥശാല
വായനയുടെ ലോകത്തേയ്ക്ക് സ്നേഹപൂര്‍വ്വം ...

 


വായനശാല


  • പടക്കളം

    എം പ്രശാന്ത് എഴുതിയ കഥ.
    ഗ്രന്ഥലോകം ജനുവരി 2023-ല്‍ പ്രസിദ്ധീകരിച്ചത്
    "ഈന്നേരത്താണോ ശിങ്കാരിമേളം, കാലത്തിനെന്താ ചെയ്തുകൂടാത്തത് ? തായമ്പക കൊട്ടിനെടാ തെണ്ടികളെ ..." തലേന്നത്തെ മേളം കൊഴുക്കുകയാണ്. അകത്തു കിടക്കുന്ന ജവാന്‍റെ തരിപ്പില്‍ കുട്ടന്‍പിള്ള ഒഴിഞ്ഞ വയലിന്‍റെ നിലാവിലേക്കു നോക്കി അമ്പലക്കമ്മറ്റിക്കാരെ ചീത്തവിളിച്ചു....
    തുടര്‍ന്നു വായിക്കുക

  • വീട്ടിലിരിക്കാം... വായിക്കാം...

    കടപ്പാട്
    കേരള സാഹിത്യ അക്കാദമി.

  • വീട്ടിലിരിക്കാം... വായിക്കാം...

    • ബാലസാഹിത്യ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് കുട്ടികൾക്കായി പ്രസിദ്ധീകരിക്കുന്ന കഴിഞ്ഞ 5 വർഷത്തെ തളിര് മാസിക ഓൺലൈനിൽ വായിക്കാം
      http://ksicl.org/thaliru-magazine-details/
    • മലയാളം മിഷന്‍റെ പൂക്കാലം - കുട്ടികളുടെ ഓൺലൈൻ മാഗസിൻ
      http://pookalam.kerala.gov.in/
    • യുറീക്കയുടെ pdf ശേഖരം:
      http://kssp.in/eureka
    • ശാസ്ത്രകേരളത്തിന്റെ Pdf ശേഖരം
      http://kssp.in/sasthrakeralam

    കടപ്പാട്
    കേരള സാഹിത്യ അക്കാദമി.

  • കൽപ്പിത വൃത്താന്തം; എന്ന് വച്ചാൽ കഥ

    പ്രജിത്ത് പനയൂരിന്‍റെ കൽപ്പിത വൃത്താന്തം; എന്ന് വച്ചാൽ കഥ.
    10 കഥകൾ

    സത്യത്തെ തിരിച്ചറിയാനാവാതെ കുഴങ്ങുന്ന സത്യാനന്തര കാലത്ത് നമ്മെ അസ്വസ്ഥപ്പെടുത്തുന്ന ശബ്ദമായിത്തീരാന്‍ കെല്‍പ്പുള്ളവയാണ് പ്രജിത്ത് പനയൂരിന്‍റെ കഥകള്‍.
    Contact No. 9961431436
    പ്രജിത്ത് പനയ്യർ
    വടക്കേക്കര
    പനയൂർ
    വാണിയംകുളം
    പാലക്കാട് - 679522

    Image


  NEWS  


ഇമ്മിണി ബല്യ ഒന്ന്


Image
മെൽബണിൽ വീണ്ടും അവതരിപ്പിക്കപ്പെടുന്നു സൂപ്പർ മെഗാ ഹിറ്റ് നാടകം "ഇമ്മിണി ബല്യ ഒന്ന്"
മെൽബണിൽ കലയുടെ പുതുവസന്തം വിരിച്ചു മെയ് മാസത്തിൽ മെൽബൺ സൗത്ത്-ഈസ്റ്റിൽ അനു ജോസ് സംവിധാനം ചെയ്ത അരങ്ങേറിയ സൂപ്പർ ഡ്യൂപ്പർ നാടകം "ഇമ്മിണി വല്യ ഒന്ന്" ഉടൻ വരുന്നു മെൽബൺ നോർത്ത്-വെസ്റ്റിലേക്കു!
പ്രേക്ഷക അഭ്യർത്ഥന മാനിച്ചു 22 ഒക്ടോബർ 2017, ഞായറാഴ്ച വൈകുന്നേരം കൃത്യം 6 മണിക്ക്, ശിങ്കാരിമേളക്കൊഴുപ്പിൻറെ അകമ്പടിയോടു കൂടി പെനോള കത്തോലിക്‌ പെർഫോമൻസ് ആർട്സ് തീയേറ്ററിൽ വീണ്ടും അവതരിപ്പിക്കപ്പെടുന്നു കലയുടെ പുതുപുത്തൻ വസന്തം!

Image
മെൽബണ്‍ സൗത്തിലെ ഹിൽക്രെസ്റ്റ് പെർഫോമിംഗ് ആർട്സ് തിയേറ്ററിൽ മെയ് 13 ആം തിയതി മെൽബൺ സിനിമ ആൻഡ് ഡ്രാമ ടീമംഗങ്ങൾ ആദ്യമായി അവതരിപ്പിച്ച നാടകം പ്രേക്ഷകമനസ്സുകളെ ആവേശ തിരയിലാഴ്‌ത്തി. തുടക്കം മുതൽ ഒടുക്കം വരെ മുഴുനീളെ കയ്യടിയോട് കൂടിയാണ് ആണ് പ്രേക്ഷകർ തീയേറ്റർ വിട്ടത്.അഞ്ഞൂറിലധികം തീയറ്ററിലെ സീറ്റുകൾ പതിനഞ്ചു ദിവസത്തിന് മുൻപ് തന്നെ ഹൗസ്ഫുൾ ആയിരുന്നു.

കഥാപാത്രങ്ങള്‍ അനതിസാധാരണമായ രീതിയിൽ അരങ്ങില്‍ അവതരിപ്പിക്കാനും പ്രേക്ഷക മനസ്സിലേക്ക് സംവേദിക്കുവാനും മുഴുവന്‍ അഭിനേതാക്കള്‍ക്കും കഴിഞ്ഞു.മികച്ച രീതിയില്‍ കഠിനപ്രയത്‌നം കൊണ്ടാണ് ഈ നാടകം അരങ്ങിലേക്കെത്തിച്ചതെന്നും അഭിനയജീവിതത്തിലെ നല്ലൊരു അധ്യായമാണ് ഈ നാടകമെന്നും വിവിധ അഭിനേതാക്കളും അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവരും പറയുന്നു.കഥാപാത്രങ്ങൾ അഭിനയിക്കുകയായിരുന്നില്ല, മറിച്ചു യഥാർത്ഥത്തിൽ ജീവിക്കുകയായിരുന്നു.

ഈ കഥാപത്രങ്ങളിൽ അഭിനയിച്ചവർ തന്നെയായിരുന്നു കൂട്ടായി ഒരേ മനസ്സോടെ ഈ നാടകം ജനങ്ങളിൽ എത്തിക്കാനും, മൺ മറഞ്ഞു പോകേണ്ടിയിരുന്ന മലയാളികളുടെ നാടകം എന്ന കലാരൂപത്തെ മെൽബൺ മലയാളികൾക്കിടയിൽ എത്തിക്കാൻ കയ്യും മെയ്യും മറന്നു പ്രവർത്തിച്ചതും എന്നത് ശ്രദ്ദേയമാണ്‌.

ബഷീറായി സുനു സൈമണ്‍ ,കേശവൻ നായരായി അജിത് കുമാർ, സാറാമ്മയായി മിനി മധു, നാരായണിയുടെ ശബ്ദം നൽകിയ ബെനില അംബിക, ജയിൽ വാർഡൻമാരായി വിമൽ പോൾ ജോബിൻ മാണി,ജയിൽ പുള്ളികളായി ക്ലീറ്റസ് ആന്‍റണി,സജിമോൻ വയലുങ്കൽ,ഷിജു ജബാർ,പ്രദീഷ് മാർട്ടിൻ എന്നിവർ അരങ്ങു തകർത്തു

സംഭാഷണവും സംഗീതവും പ്രകാശവിതാനങ്ങളും ലൈവായി ചെയ്ത നാടകം പുതിയ അനുഭവം ആയിരുന്നു.

നാടകത്തിന് രൂപം നൽകിയിരിക്കുന്നത് ഉണ്ണി പൂണിത്തുറയും, സംവിധാനം അനു ജോസും, പ്രശസ്ത സംഗീത സംവിധായകൻ ബിജിബാൽ സംഗീതവും, ജോയ് പനങ്ങാട് വസ്ത്രലങ്കാരവും,നാടകത്തിന്‍റെ ടെക്നിക്കൽ ഡയറക്ടർ ആയി പ്രശസ്ത തീയേറ്റർ, ഡോക്യുമെന്‍ററി ഡയറക്ടർ ഡോ. സാം കുട്ടി പട്ടംങ്കരി,സൗണ്ട് കൺട്രോൾ & ലൈറ്റിംഗ്: നൈസ്സൺ ജോൺ, പരസ്യകല & കല സംവിധാനം: മധു പുത്തൻപുരയിൽ എന്നിവർ നിർവഹിക്കുന്നു.

കഴിഞ്ഞ നാടകം കാണുവാൻ അവസരം ലഭിക്കാതിരുന്നവർ മെൽബൺ നോർത്ത് വെസ്റ്റിൽ ഒക്ടോബർ 22 ആം തിയതി നടത്താൻ മുന്നൊരുക്കങ്ങൾ നടക്കുന്ന ഈ അവസരത്തിൽ സഹർഷം സ്വാഗതം ചെയ്യുന്നതിൽ സംഘാടകർക്ക്‌ അതിയായ സന്തോഷവും,മുന്നോട്ടുള്ള പ്രയാണങ്ങൾക്കു ഊർജവും നൽകുന്നു.

വരുന്ന നാടകത്തിൻറെ പ്രധാന സ്പോൺസോർസ്:

  • Title Sponsor: AAA Accounting.
  • Powered By: Vodafone- Moonee Ponds & South Melbourne.
  • Gold Sponsors: Austral Homes, Cascade Properties, Venad Caterings.
  • Silver Sponsors: Excellent Financial Group, FlyWorld Money, Pheonix Travels, Loan Market, Leebak Design, Omega Blinds, Aukart, Asia Travels, Mortgage Biz, Lackmaa Blinds, Liberty Finance
എന്നിവരാണ്.
കൂടുതൽ വിവരങ്ങൾക്ക്‌:
  • അനു ജോസ് :0470 564 201
  • ബെനില അംബിക:0424 984 823
  • ക്‌ളീറ്റസ് ആൻ്റണി:0430 785 849
  • മീനൂസ് മധു:0430 254 350
  • സുനു സൈമൺ:0412 256 218
  • ഷിജു ജബ്ബാർ:0433 664 338
എന്നിവരുമായി ബന്ധപെടുക.
നാടകത്തിൻറെ ടിക്കറ്റ് വിൽപന ഉടൻ ആരംഭിക്കും എന്ന് സംഘാടകർ അറിയിച്ചു.

വാര്‍ത്തകള്‍ ചുരുക്കത്തില്‍...


  • YAWA 2023

    ലോകത്തിലെ കുട്ടികളെ കണ്ടു പഠിക്കുക എന്ന ദാസ് മിഷന്റെ ഭാഗമായി കവിയും, കഥാകൃത്തും , യാത്രികനുമായ പ്രമുഖ ബാലസാഹിത്യകാരൻ സി.ആർ. ദാസ് 2023 ഫെബ്രുവരി 21 മുതൽ 2023 മാർച്ച് 19 വരെ ആസ്ത്രേലിയയിലെ പ്രധാന നഗരങ്ങളിൽ പര്യടനം നടത്തുന്നു.

    Imageതുടര്‍ന്നു വായിക്കുക
  • മലയാളം പഠിക്കാന്‍

    Malayalam Learning Made Easy by Abraham Thomas

    Imageതുടര്‍ന്നു വായിക്കുക

പുതിയ പുസ്തകങ്ങള്‍
  • മൊസറാറ്റ്

  • സ്പിരിച്വല്‍ വാര്‍

  • ഹൂ ഈസ് അഫ്രൈഡ് ഓഫ് വികെഎന്‍?

  • വധു

  • ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം

  • വെളിച്ചപ്പാടിന്‍റെ ഭാര്യ

  • വാസ്തുലഹരി

  • ഖുർ -ആൻ

  • Taking Care Of Yourself

  • How handle a Major Crisis

Advertisement